ശബരിമല : ഡിസംബർ ആറിന് ശബരിമലയിൽ സുരക്ഷ ശക്തിപ്പെടുത്തും. ഇതിന്റെ ഭാഗമായി മുൻകാലങ്ങളിലേതുപോലെ സുരക്ഷാപരിശോധനയുണ്ടാകും. സന്നിധാനത്ത് നടപ്പന്തലിലെത്തുന്ന തീർഥാടകരുടെ ഇരുമുടിയും സാധനങ്ങളും സ്കാൻ ചെയ്യും.

എന്നാൽ, ദർശനത്തിന് ഒരു തടസ്സവുമുണ്ടാകില്ലെന്നും സന്നിധാനം സ്പെഷ്യൽ ഓഫീസർ ആർ.ആനന്ദ്, ശബരിമല എ.ഡി.എം. അർജുൻപാണ്ഡ്യൻ എന്നിവർ അറിയിച്ചു.