മുംബൈ : മീരാഭയന്തർ നഗരസഭ കമ്മിഷണറായി ദിലീപ്‌ദോലെ നിയമിതനായി. അഡീഷണൽ മുനിസിപ്പൽ കമ്മിഷണർ സ്ഥാനത്ത് നിന്നുമാണ് ദിലീപ് ദോലെ കമ്മിഷണറായി ഉയർത്തപ്പെട്ടത്. കഴിഞ്ഞ പത്തുവർഷത്തിനിടെ ഇവിടത്തെ പത്താമത്തെ കമ്മിഷണറാണ് ദീലിപ് ദോലെ. നിലവിലെ കമ്മിഷണർ വിജയ് റാഥോഡിൽനിന്നും വ്യാഴാഴ്ച അദ്ദേഹം ചുമതലയേറ്റെടുക്കും.കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിജയകരായി മുന്നോട്ടുകൊണ്ടുപോയിരുന്ന റാഥോഡിനെ ഇടയ്ക്കുവെച്ച് മാറ്റിയത് ജനപ്രതിനിധികൾക്കിടയിൽ പ്രതിഷേധത്തിനിടയാക്കി. ഒരു പ്രമുഖ മന്ത്രിയോട് അടുപ്പം പുലർത്തുന്ന ഉദ്യോഗസ്ഥനാണ് ദിലീപ് ദോലെയെന്ന് വിമർശനം ഉയർന്നു.