ന്യൂഡൽഹി : ജനസംസ്‌കൃതി മെഹ്‌റോളി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഏഴാമത് പി.ജി. അനുസ്മരണ പ്രഭാഷണം ഞായറാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ ജനാധിപത്യവും ഫെഡറലിസവും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് മുൻ എം.എൽ.എ. എം. സ്വരാജ് മുഖ്യപ്രഭാഷണം നടത്തും.