ന്യൂഡൽഹി : കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പുതുതലമുറ ഉത്പന്നങ്ങളുടെ ഡൽഹിയിലെ വിപണന പ്രചാരണപരിപാടികൾ കെ. മുരളീധരൻ എം.പി. ഉദ്ഘാടനംചെയ്തു.

ഡോ. രേഖാ രാമൻ, ഹരിദാസ് വാര്യർ, ഡോ. ശ്യാം കിഷൻ, ഡോ. തേജസിംഹൻ, കെ.സുധീർ എന്നിവർ സംസാരിച്ചു.

പുതുതലമുറ ഉത്പന്നങ്ങളായ സി. ഹെൽത്ത് ഫോർട്ട്, ആയുഷ് ക്വാഥ ചൂർണം, ഹെയർ നറിഷിങ്‌ ഷാംപു, സ്കിൻ പ്രൊട്ടക്ഷൻ സോപ്പ്, സ്കിൻ കെയർ സോപ്പ്, ബേബി സോപ്പ്, വിഭാ ബാത് സോപ്പ്, ഹെയർ കെയർ ക്രീം, സ്കിൻ കെയർ ക്രീം, പെയിൻ ബാം, പെയിൻ പ്രൈ, വിഭാ ഹാൻവാഷ്, സാനിറ്റൈസർ എന്നിവയുടെ പ്രദർശനവും വിതരണവും നടന്നു.