:അയ്യപ്പന് സമർപ്പിക്കുന്നതിനുള്ള പാൽ കഴിഞ്ഞ അഞ്ചുവർഷമായി മുടക്കമില്ലാതെ കറന്നെടുത്ത് സന്നിധാനത്തെത്തിക്കുന്നത് ആനന്ദ് സാമന്താണ്. ബംഗാൾ സ്വദേശിയായ ആനന്ദ് സാമന്താണ് സന്നിധാനത്തെ ഗോശാല നോക്കിനടത്തുന്നതും.
കന്നുകാലികളെക്കൊണ്ട് സമൃദ്ധമാണ് ശബരിമല സന്നിധാനത്തെ ഗോശാല. സന്നിധാനത്ത് നിവേദ്യത്തിനും ക്ഷേത്രത്തിലെ മറ്റ് ആവശ്യങ്ങൾക്കുമുള്ള പാൽ ഇവിടെനിന്നാണ്. കിടാങ്ങളുൾപ്പെടെ 24 കാലികളുണ്ട്.
മൂന്ന് പശുക്കൾക്കാണ് കറവയുള്ളത്. കൂട്ടിൽ ഫാനുകളും ലൈറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ഭസ്മക്കുളത്തിന് സമീപമാണ് ഗോശാല.