ന്യൂഡൽഹി : പത്തുലക്ഷംരൂപയുടെ കൈക്കൂലിക്കേസിൽ ഡൽഹിയിലെ ബി.ജെ.പി. കൗൺസിലറെ സി.ബി.ഐ. അറസ്റ്റുചെയ്തു. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ വസന്ത് കുഞ്ച് മേഖലയിലെ കൗൺസിലർ മനോജ് മെഹാവത്താണ് അറസ്റ്റിലായത്. ഒരു വീടിന്റെ നിർമാണത്തിന് തടസ്സമുണ്ടാകാതിരിക്കാനാണ് ഇയാൾ കൈക്കൂലി വാങ്ങിയത്. പണം സ്വീകരിക്കുന്നവേളയിൽ ഇയാളെ സി.ബി.ഐ. ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
ചക്കുളത്തമ്മ പൊങ്കാല നാളെ
ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ചക്കുളത്തമ്മ പൊങ്കാല ചടങ്ങ് മാത്രമായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച രാവിലെ ഒമ്പതിന് മയൂർവിഹാർ ഫേസ്-മൂന്നിലെ ഗണേശ് മന്ദിരത്തിലാണ് ചടങ്ങുകൾ. മേൽശാന്തി ഗണേശൻ പോറ്റി കാർമികത്വം വഹിക്കും.