ന്യൂഡൽഹി : പുതിയ കോവിഡ് മരണങ്ങളൊന്നും വ്യാഴാഴ്ച തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. പുതുതായി 39 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 0.06 ശതമാനമാണെന്ന് സംസ്ഥാന സർക്കാരിന്റെ ആരോഗ്യബുള്ളറ്റിൻ അറിയിച്ചു.

കോവിഡ് രണ്ടാം തരംഗവേളയിൽ 21-ാമത്തെ തവണയാണ് കോവിഡ് മരണങ്ങളില്ലാത്ത ദിവസം. തലസ്ഥാനത്തെ മൊത്തം കോവിഡ് മരണനിരക്ക് 25,082 ആണ്. നഗരത്തിൽ ബുധനാഴ്ച 36 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.