ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിദേശപര്യടനത്തിന് പിന്നാലെ ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം അമേരിക്കൻ യാത്രയ്ക്കൊരുങ്ങുന്നു.
അടുത്ത ആഴ്ച അവസാനം യു.എസിലേക്ക് പോകുന്ന ഒ.പി.എസ്. പത്ത് ദിവസത്തോളം അവിടെ തുടരുമെന്നാണ് വിവരം. യാത്രാവിവരങ്ങളും പങ്കെടുക്കുന്ന പരിപാടികളും സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പുണ്ടായിട്ടില്ല. ഏഴിന് ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തുന്ന ഒ.പി.എസ്. അടുത്തദിവസം ചിക്കാഗോയിലേക്ക് പോകുമെന്നാണ് സർക്കാർവൃത്തങ്ങൾ നൽകുന്ന വിവരം. അവിടെ നഗരവികസനവുമായി ബന്ധപ്പെട്ട ചർച്ചകളിലും കോൺഫറൻസുകളിലും പങ്കെടുക്കും.
Content Highlights: Tamil Nadu Deputy CM O Paneer selvam US visit