ചെന്നൈ: തമിഴിനെ പുകഴ്‌ത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തെ വരവേറ്റ് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പൂർണമനസ്സോടെ വരവേൽക്കുന്നുവെന്ന് പ്രതികരിച്ച സ്റ്റാലിൻ സിങ്കപ്പുർ, ശ്രീലങ്ക എന്നിവിടങ്ങളിലാണ് തമിഴ് ഔദ്യോഗിക ഭാഷയെന്നും ഇന്ത്യയിലല്ലെന്നും ചൂണ്ടിക്കാട്ടി.

ആതിഥേയ മര്യാദയുടെകാര്യത്തിൽ മാത്രമല്ല തങ്ങളുടെ ഭാഷയ്ക്കു നന്മ ചെയ്തവരെ ഓർമിക്കുന്ന കാര്യത്തിലും തമിഴർ മുന്നിലാണെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തമിഴ് ഏറ്റവുംപഴക്കമുള്ള ഭാഷയാണെന്ന് ഗവേഷണങ്ങളിൽ തെളിഞ്ഞതാണ്. ഇപ്പോൾ കീഴാടിയിൽ നടത്തുന്ന പര്യവേക്ഷണത്തിലും തെളിഞ്ഞു. മോദി തമിഴിനെ പുകഴ്‌ത്തുന്നുണ്ടെങ്കിലും കീഴാടി പര്യവേക്ഷണത്തിന്‌ കേന്ദ്രം മതിയായ സാമ്പത്തിക സഹായം നൽകുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.

content highlights: stalin wlcomes modi's speech