ചെന്നൈ: തമിഴ് ജനതയുടെ അവകാശങ്ങൾ എ.ഐ.എ.ഡി.എം.കെ. സർക്കാർ കേന്ദ്രസർക്കാരിന് മുന്നിൽ അടിയറെവച്ചിരിക്കയാണെന്ന് ഡി.എം.കെ. പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ആരോപിച്ചു. നീതി ആയോഗ് യോഗത്തിൽ തമിഴ്‌നാടിന്റെ ആവശ്യങ്ങൾ ഒന്നുപോലും മുഖ്യമന്ത്രി ഉന്നയിച്ചില്ല. ആവശ്യങ്ങൾ യോഗത്തിൽ അവതരിപ്പിക്കാനാകാത്തത് വീഴ്ചയാണ്. പ്രധാനമന്ത്രിയുടെ മുന്നിൽ ഉന്നയിച്ച 29 ആവശ്യങ്ങളും ‘പുതിയ കുപ്പിയിലെ പഴയ വീഞ്ഞാ’ണെന്നും സ്റ്റാലിൻ ആരോപിച്ചു.

മെഡിക്കൽ യോഗ്യത പരീക്ഷ(നീറ്റ്)യിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കാൻ കേന്ദ്രം തൈയാറാകാത്തത് വേദനാജനകമാണ്. തമിഴ്‌നാടിന് വരൾച്ച ദുരിതാശ്വാസവും അനുവദിച്ചിട്ടില്ല-അദ്ദേഹം പറഞ്ഞു.