ചെന്നൈ: അടുത്തയാഴ്ച മുതൽ ചെന്നൈയിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിലയം അറിയിച്ചു. വൈകുന്നേരങ്ങളിൽ മഴ ലഭിക്കാനാണ് സാധ്യത. മറ്റ് ജില്ലകളിൽ മികച്ച മഴ ലഭിച്ചെങ്കിലും ചെന്നൈയിൽ ശരാശരി മഴ പെയ്തിരുന്നില്ല.
വടക്ക് കിഴക്കൻ കാലവർഷം ഒക്ടോബർ 16 മുതൽ ഡിസംബർ 31 വരെയാണെന്നും മഴ ഇനിയും ലഭിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മഴ ലഭിക്കാനുള്ള അനുകൂലഘടകങ്ങൾ ഇപ്പോഴും ശക്തമാണ്. അതേസമയം കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, ശിവഗംഗ, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴപെയ്യാനും സാധ്യതയുണ്ട്.
ചെന്നൈയിലെ നാല് ജലസംഭരണികളിലുമായി 35 ശതമാനം വെള്ളം മാത്രമേയുള്ളു.
content highlights: rain likely to hit chennai on next week