ചെന്നൈ: പിറന്നാൾദിനത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ഇരുകൈകളുമില്ലാത്ത ചിത്രകാരൻ പ്രണവ് തമിഴിലെ സൂപ്പർതാരം രജനീകാന്തിനെ സന്ദർശിച്ചു.
ചെന്നൈ പോയസ് ഗാർഡനിലുള്ള രജനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. താൻ വരച്ച രജനിയുടെ ചിത്രം കൈമാറിയ പ്രണവ് കാലുകൊണ്ട് സെൽഫിയെടുത്തതിന് ശേഷമാണ് മടങ്ങിയത്.
പ്രണവിനെ പൊന്നാട അണിയിച്ചാണ് രജനി സ്വീകരിച്ചത്. രജനിയുടെ കടുത്ത ആരാധകനായ പ്രണവിന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നു താരത്തെ നേരിൽ കാണുകയെന്നത്.
content highlights: pranav differently abled youth from palakkad meets actor rajinikanth