ചെന്നൈ: ആശാൻ മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ റോട്ടറാക്റ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘നോ മോർ നിർഭയ ശാക്തീകരണം’ എന്ന പരിപാടി സംഘടിപ്പിച്ചു.

അവയർ ഫൗണ്ടേഷൻ ഗ്രൂപ്പിന്റെ സ്ഥാപകൻ സന്ദിയാൻ തിലകവതി മുഖ്യാതിഥിയായിരുന്നു. അദ്ദേഹം തന്റെ സംഘത്തോടൊപ്പം സ്വയം പ്രതിരോധിക്കുന്നതിനായി പെൺകുട്ടികൾക്ക് പരിശീലനം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. രാമനാഥൻ, കോ-ഓർഡിനേറ്റർമാരായ ഡോ. പി. പത്മാവതി, ഡോ. പി. സീതാലക്ഷ്മി, രാധ എന്നിവർ പങ്കെടുത്തു.