ചെന്നൈ: മംഗലാപുരത്തുനിന്നുള്ള തീവണ്ടികൾക്ക് ആവഡിയിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും റെയിൽവേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് അംഗവുമായ സി. രവീന്ദ്രന്റെ നേതൃത്വത്തിൽ ദക്ഷിണ റെയിൽവേ മാനേജർ ജോൺ തോമസിന് നിവേദനം നൽകി. ആവഡിയിൽ സ്‌റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച വിഷയം റെയിൽവേയുടെ പരിഗണനയിലാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ദക്ഷിണ റെയിൽവേ മാനേജർ അറിയിച്ചുവെന്ന് രവീന്ദ്രൻ പറഞ്ഞു.
ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻ മാനേജർ നീനു ഇട്ടിയേരിയെയും സന്ദർശിച്ച് ആവഡിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ചു. സത്യൻ (സത്‌സംഗമ), എസ്. അജയകുമാർ (ബി.എം.എസ്. തിരുവള്ളൂർ ജില്ലാസെക്രട്ടറി) എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Content Highlights: Mangalore trains to stop at Avadi