ചെന്നൈ: തമിഴ്‌നാട്ടിലെ സിനിമാസമരം ഏതാനും ദിവസങ്ങള്‍ക്കകം അവസാനിക്കുമെന്ന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിശാല്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകളുടെ സംഘടനയുമായും സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‌സിയുമായും നടത്തിയ ചര്‍ച്ചയില്‍ ചില തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞതായും അടുത്തഘട്ട ചര്‍ച്ചയ്ക്കു ശേഷം അന്തിമ തീരുമാനമെടുക്കാനാവുമെന്നും വിശാല്‍ ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മാര്‍ച്ച് ഒന്നിനാണ് കോളിവുഡില്‍ സമരം തുടങ്ങിയത്. ഇതേത്തുടര്‍ന്ന് അമ്പതോളം സിനിമകളുടെ പ്രദര്‍ശനം മുടങ്ങുകയും എഴുപത്തഞ്ചോളം ചിത്രങ്ങളുടെ ഷൂട്ടിങ് നിര്‍ത്തിവെക്കുകയും ചെയ്തു. നിര്‍മാതാക്കളുടെ സംഘടനയ്ക്കും തിയേറ്ററുകളില്‍ പ്രദര്‍ശന സാങ്കേതികവിദ്യ ഒരുക്കുന്നവര്‍ക്കുമിടയിലുള്ള നിരക്ക് സംബന്ധിച്ച തര്‍ക്കമാണ് സമരത്തിനുകാരണം. സാങ്കേതിക സേവനദാതാക്കള്‍ നിരക്ക് കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് സഹായമഭ്യര്‍ഥിക്കുമെന്ന് വിശാല്‍ വ്യക്തമാക്കി. എന്നാല്‍, തങ്ങള്‍ അധികനിരക്ക് ഈടാക്കുന്നില്ലെന്നും അനാവശ്യമായി കുറ്റം ചുമത്തുകയാണെന്നും സേവനദാതാക്കളില്‍പ്പെട്ട ക്യൂബിന്റെ വക്താക്കള്‍ അറിയിച്ചു.
നേരത്തേ സിനിമ പ്രിന്റുകളായി പുറത്തിറക്കിയിരുന്നപ്പോള്‍ ഒരു പ്രിന്റിന് അറുപതിനായിരം രൂപയായിരുന്നു നിരക്ക്. എന്നാല്‍ ഡിജിറ്റല്‍ സേവനദാതാക്കള്‍ എത്തിയപ്പോള്‍ ഇത് പതിനഞ്ചായിരം രൂപയായി ചുരുങ്ങിയെന്നും ഇവര്‍ പറഞ്ഞു. തിയേറ്ററുകള്‍ ദീര്‍ഘകാലം അടച്ചിടാനാവില്ലെന്നും പൂര്‍ത്തിയായ സിനിമകള്‍ ഉടന്‍ പുറത്തെത്തിച്ചില്ലെങ്കില്‍ നിര്‍മാതാക്കളെ ബാധിക്കുമെന്നും അതിനാല്‍ സമരം അവസാനിപ്പിക്കുന്നതാണ് ഉചിതമെന്നും തിയേറ്റര്‍ ഉടമകളുടെ അസോസിയേഷന്‍ വ്യക്തമാക്കി.