ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധിതേടുമെന്ന് സൂചന.

ചെന്നൈയിലെ ഒരു മണ്ഡലവും കോയമ്പത്തൂർ, മധുര ജില്ലയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്നും മത്സരിക്കാൻ ഒരുങ്ങുന്നതായാണ് വിവരം. ചെന്നൈയിൽ മൈലാപൂർ, വേളാച്ചേരി മണ്ഡലങ്ങളാണ് കമലിന് വേണ്ടി പരിഗണിക്കുന്നത്.

ഇരുമണ്ഡലങ്ങളും ചെന്നൈ സൗത്ത് ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നവയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇവിടെനിന്ന് മക്കൾ നീതിമയ്യം ഒന്നര ലക്ഷത്തോളം വോട്ടുകൾ നേടിയിരുന്നു.