ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിലെ ഫാത്തിമ ലത്തീഫിന്റെ മരണവുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച കർമസമിതി ജസ്റ്റിസ് ഫോർ ഐ.ഐ.ടി. ഫാത്തിമ ലത്തീഫ് അടുത്ത ആഴ്ച പ്രക്ഷോഭം നടത്തുമെന്ന് ജോ. കൺവീനർ കുമ്പളങ്ങാട് ഉണ്ണികൃഷ്ണൻ അറിയിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന സമ്മർദങ്ങൾക്കും, നീതിനിഷേധങ്ങൾക്കും അറുതിവരുത്താൻ പ്രക്ഷോഭത്തിൽ തമിഴ് കൂട്ടായ്മകളും പങ്കെടുക്കും.
ഐ.ഐ.ടി. അധികൃതരും പോലീസും വിദ്യാർഥികളുടെ ആത്മഹത്യകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നില്ല. നീതിയുക്തമായ അന്വേഷണം നടത്തണമെന്ന് പ്രക്ഷോഭത്തിൽ ആവശ്യപ്പെടും. രാജ്യത്തെ ഐ.ഐ.ടി.കളിൽ ഇനിയും ഇത്തരം സംഭവങ്ങളുണ്ടാകരുതെന്നും അദേഹം പറഞ്ഞു.