ചെന്നൈ: ജെ.എൻ.യു.വിൽ അക്രമണത്തിനിരയായ വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി കനിമൊഴി കലാലയത്തിൽ എത്തി. അക്രമത്തിൽ തലയ്ക്കു പരിക്കേറ്റ ജെ.എൻ.യു. വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിനെ നേരിൽക്കണ്ട് സമാശ്വസിപ്പിച്ചു. അതിക്രമം നടന്ന ഹോസ്റ്റൽ പരിസരവും സന്ദർശിച്ചു. അക്രമം ആസൂത്രിതമാണെന്നും ഡൽഹി പോലീസ് നോക്കി നിൽക്കുകയായിരുന്നുവെന്നും കനിമൊഴി ആരോപിച്ചു.

അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഞെട്ടിപ്പിക്കുന്നതാണ്. വിദ്യാർഥികളുടെ മുറിക്കുള്ളിൽ അതിക്രമിച്ചു കടന്നത് കുറ്റകരമാണ്. പുറത്തുനിന്നുള്ള ഗുണ്ടകളെ വെച്ചാണ് ആക്രമണം നടത്തിയതെന്നാണ് സംശയിക്കുന്നത്. ചില കുട്ടികൾക്ക് കാഴ്ചശക്തി ഇനിയും തിരിച്ചുകിട്ടിയിട്ടില്ല. അക്രമിക്കൾക്കെതിരേ ഇതുവരെ പോലീസ് എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും കനിമൊഴി ആരോപിച്ചു.

Content Highlights:  DMK leader Kanimozhi visits JNU