ചെന്നൈ: ജിയോ ഇന്ത്യ ഫൗണ്ടേഷന്റെയും വിമാനത്താവള അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തീയും എണ്ണയും ഉപയോഗിക്കാതെയുള്ള പാചകം ഗിന്നസ് റെക്കോഡിൽ. പരിപാടിയിൽ പങ്കെടുത്ത കോളജ് വിദ്യാർഥികളുൾപ്പെടെയുള്ള 300 പേർ അഞ്ചുമിനിറ്റ് സമയത്തിനുള്ളിൽ 300 വിഭവങ്ങളുണ്ടാക്കി.

എല്ലാ വിഭവങ്ങളും കൃത്രിമ ഭക്ഷ്യവസ്തുക്കൾ ചേർക്കാതെ ജൈവരീതിയിലാണ് തയ്യാറാക്കിയത്. മാറിയ ജീവിതശൈലിയിലും പരിസ്ഥിതിസൗഹൃദമായരീതിയിൽ പോഷകാഹാരം ചുരുങ്ങിയ സമയത്തിൽ തയ്യാറാക്കാനാകുമെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകനായ പാചകവിദഗ്ധൻ ശിവകുമാർ പറഞ്ഞു. വിമാനത്താവളം കല്യാണമണ്ഡപത്തിൽ നടന്ന ആരോഗ്യ-ജീവിതശൈലി ഉത്സവത്തിന്റെ ഭാഗമായാണ് പാചകപരിപാടി നടത്തിയത്.

Content Highlights: Chennai cooking without fire and oil gets Guinness record