ചെന്നൈ : തന്റെ ഫോൺ നമ്പർ വ്യാജമായുണ്ടാക്കി അതുപയോഗിച്ച് ആളുകളെ വിളിച്ചു തട്ടിപ്പുനടത്തുന്നതായി നടനും അഖിലേന്ത്യാ സമത്വ മക്കൾ കക്ഷി നേതാവുമായ ശരത്കുമാർ പോലീസിൽ പരാതി നൽകി. ചെന്നൈ പോലീസ് കമ്മിഷണർക്ക് നേരിട്ടാണ് പരാതി നൽകിയത്.

കോയമ്പത്തൂർ സ്വദേശിയായ ഒരു എൻജിനിയറാണ് തട്ടിപ്പിനുപിന്നിലെന്ന് ശരത്കുമാർ പരാതിയിൽ പറയുന്നു. ശരത്കുമാറാണെന്ന വ്യാജേന പ്രമുഖരെ വിളിച്ചാണ് തട്ടിപ്പ് നടത്തുന്നത്. പ്രതിക്കെതിരേ നടപടിയെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.