ചെന്നൈ: മലയാളി പെൺകുട്ടി സാന്ത്വന കൃഷ്ണയുടെ മികവിൽ അണ്ടർ 17 ടാർഗറ്റ് ബോൾ മത്സരത്തിൽ തമിഴ്‌നാട് ജേതാക്കളായി. രാജസ്ഥാനിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരേ മൂന്നുഗോളുകൾക്കാണ് ആതിഥേയരെ തമിഴ്‌നാട് തോൽപ്പിച്ചത്.
വാശിയേറിയ മത്സരത്തിൽ തമിഴ്‌നാടിന്റെ പ്രതിരോധനിരയെ നയിച്ചത് വൈസ് ക്യാപ്റ്റൻ കൂടിയായ സാന്ത്വനയായിരുന്നു. ചിറ്റിലപ്പാക്കം എൻ.എസ്.എൻ. സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ സാന്ത്വന, സോൾ പാലിയേറ്റീവ് കെയറിലെ നഴ്‌സ് സുഭദ്രയുടെയും പാലക്കാട് സ്വദേശി ഉണ്ണിക്കൃഷ്ണന്റെയും മകളാണ്. പ്ലസ്ടു വിദ്യാർഥിനി മേഘന കൃഷ്ണ സഹോദരിയാണ്.