ചെന്നൈ: ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കി ഗിന്നസില്‍ ഇടംപിടിച്ച വിശ്വഗുരു എന്ന ചിത്രത്തിന്റെ നിര്‍മാതാവ് എ.വി. അനൂപിനെയും സംവിധായകന്‍ വിജീഷ് മണിയെയും വെപ്പേരി ശ്രീനാരായണ മന്ദിരത്തില്‍ നടത്തിയ ചടങ്ങില്‍ ആദരിച്ചു. മന്ദിരം സെക്രട്ടറി സ്വാമി സുഗുണാനന്ദ, എം.എ. സലിം, കെ.ആര്‍. ബാലന്‍, ടി.വി. വിജയകുമാര്‍, പ്രഷീദ് കുമാര്‍, എ.സി. രമണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 51 മണിക്കൂര്‍ കൊണ്ടാണ് വിശ്വഗുരു സിനിമ പൂര്‍ത്തികരിച്ചത്.