ചെന്നൈ: പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന 42-ാമത് ടൂറിസം മേള ജനുവരി 12 മുതല്‍ ഐലന്‍ഡ് ഗ്രൗണ്ടില്‍ നടക്കും. സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ച് ടൂറിസം വികസന കോര്‍പ്പറേഷന്‍ നടത്തുന്ന മേള എഴുപതുദിവസം നീണ്ടുനില്‍ക്കും. സപ്തമഹാദ്ഭുതങ്ങളുടെ മാതൃകകളാണ് മേളയുടെ ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

കൂടാതെ ഷോപ്പിങ് സ്റ്റാളുകള്‍, പ്രദര്‍ശനങ്ങള്‍, കുട്ടികള്‍ക്കുള്ള റൈഡുകള്‍, കൈത്തറി മേള എന്നിവയും ഒരുങ്ങുന്നുണ്ട്. ഉച്ചയ്ക്ക് മൂന്നുമുതല്‍ രാത്രി പത്തുവരെ നടക്കുന്ന മേള ഞായറാഴ്ചകളില്‍ മാത്രം രാവിലെ പതിനൊന്നിന് ആരംഭിക്കും. മുതിര്‍ന്നവര്‍ക്ക് ഇരുപതുരൂപ, കുട്ടികള്‍ക്ക് പത്തുരൂപ എന്നിങ്ങനെയാണ് പ്രവേശന ഫീസ്.