ചെന്നൈ: ജയലളിതയുടെ ചരമവാര്‍ഷികാചരണത്തിന്റെ ഭാഗമായി ഇ.പി.എസ്.-ഒ.പി.എസ്. പക്ഷം നടത്തിയ റാലി നഗരത്തെ നിശ്ചലമാക്കി. പ്രധാന റോഡായ അണ്ണാശാലൈയില്‍ ഗതാഗതം തടഞ്ഞതാണ് വാഹനയാത്രക്കാര്‍ക്ക് തിരിച്ചടിയായത്. ഓമന്തൂരാര്‍ എസ്റ്റേറ്റിന് മുന്നില്‍നിന്ന് ആരംഭിച്ച റാലി മറീനയിലെത്തിയപ്പോഴേക്കും നഗരത്തില്‍ പലയിടത്തും ഗതാഗതക്കുരുക്കായി. ഏറെ തിരക്കനുഭവപ്പെടുന്ന സമയംതന്നെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതുമൂലം ഏറെ പേരാണ് വലഞ്ഞത്. റാലിനടന്ന ഭാഗം കൂടാതെ ട്രിപ്ലിക്കേന്‍, ചിന്താദിരിപേട്ട് തുടങ്ങിയിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു.