ചെന്നൈ: നടികര്‍സംഘം പൊതുയോഗം ഒക്ടോബര്‍ എട്ടിന് അണ്ണാശാലൈയിലെ കാമരാജ് അരങ്കത്തില്‍ ഉച്ചയ്ക്ക് രണ്ടിന് നടക്കും. അസോസിയേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുക, സിനിമാ ടിക്കറ്റിനുള്ള ഇരട്ടനികുതി, വ്യാജ ഡി.വി.ഡി. നിര്‍മാണം തടയുക തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു.