ചെന്നൈ : ലോക്ഡൗൺ ലംഘനം നടത്തിയതിന് സംസ്ഥാനത്താകെ ഇതുവരെ പിടിച്ചെടുത്തത് ആറുലക്ഷത്തിലധികം വാഹനങ്ങൾ. ആദ്യഘട്ട ലോക്ഡൗണാരംഭിച്ച മാർച്ച് മുതലുള്ള കണക്കാണിത്. അനാവശ്യമായി പുറത്തിറക്കിയതിന് ആകെ 6,03,219 വാഹനങ്ങളാണ് പിടിച്ചത്. ഇതിൽ ഏറിയപങ്കും ഇരുചക്രവാഹനങ്ങളാണ്. വിവിധ ജില്ലകളിലായി ആകെ 7.22 ലക്ഷം ലോക്ഡൗൺ ലംഘനക്കേസുകൾ രജിസ്റ്റർ ചെയ്തു. 7,90,640 പേർ അറസ്റ്റിലായി. പിഴയിനത്തിൽ 16.8 കോടി രൂപ ഈടാക്കുകയും ചെയ്തു.