ബെംഗളൂരു : ബൃഹത് ബെംഗളൂരു മഹാനഗര പാലികെയിലെ (ബി.ബി.എം.പി.) കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന 15 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസത്തോളമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ഇവർ.