ചെന്നൈ: ഹൈദരാബാദ് സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായി ചെന്നൈ സിറ്റി പോലീസ് പുതിയ ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. 8300304207 എന്ന നമ്പരിൽ സഹായം ലഭിക്കുന്നതാണ്. ഹെൽപ്പ് ലൈൻ പ്രവർത്തനത്തിനായി ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം ആരംഭിച്ചു. നിലവിലുള്ള 1091, 1098 എന്നീ സഹായ നമ്പറുകൾക്ക് പുറമെയാണിത്. 24 മണിക്കൂറും സേവനം ലഭ്യമായിരിക്കും.