: മലയാളോത്സവത്തിലെ എല്ലാ പരിപാടികളും സൂപ്പറാണ്. മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ചിത്രരചന ഭംഗിയായി കഴിഞ്ഞു. ഞായറാഴ്ച നൃത്ത പരിപാടിയിലും പങ്കെടുക്കുന്നുണ്ട്. ശരിക്കും ഉത്സവം പോലെയാണ്. എല്ലാവരെയും കാണുന്നതും സന്തോഷം പങ്കുവെക്കുന്നതുമൊക്കെ നല്ലൊരു അനുഭവമാണ്.
ഉത്സവം തന്നെ
കൂട്ടുകാരോടൊപ്പമാണ് മലയാളോത്സവത്തിന് എത്തിയത്. കഥാമത്സരത്തിൽ പങ്കെടുത്തു. പൂച്ചക്കുട്ടിയുടെ കഥയാണ് എഴുതിയത്. എളുപ്പമുള്ള വിഷയം തിരഞ്ഞെടുത്തതാണ്. ആലോചിച്ച് ആലോചിച്ചുള്ള കഥയെഴുത്ത് രസകരമായിരുന്നു. കൂട്ടുകാരുടെ കൂടെ എല്ലായിടത്തും കറങ്ങി. പരിപാടികൾ ഞങ്ങൾക്ക് ഉത്സവം തന്നെയാണ്.