ചെന്നൈ: ക്ഷേത്രങ്ങളെക്കുറിച്ച് മോശമായ പരാമർശം നടത്തിയതിന്റെ പേരിൽ വി.സി.കെ. നേതാവ് തിരുമാവളവന്റെപേരിൽ കേസെടുത്തു. പുതുച്ചേരിയിൽ നടന്ന യോഗത്തിൽ പ്രസംഗിച്ച തിരുമാവളവൻ എവിടെയെങ്കിലും ഒരു വിഗ്രഹം അഴുക്കു പിടിച്ചുകിടന്നാൽ അവിടെ ക്ഷേത്രമാകുമെന്നാണ് പറഞ്ഞത്. ഇതിനെതിരേ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയ തിരുമാവളവൻ ക്ഷമപറയണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പാർഥിപൻ എന്നയാൾ നൽകിയ പരാതിയെത്തുടർന്ന് ദിണ്ടിഗലിലുള്ള സനാർപ്പട്ടി പോലീസ് സ്റ്റേഷനിൽ കേസെടുക്കുകയായിരുന്നു.