ചെന്നൈ: എ.ഐ.കെ.എം.സി.സി. തിരുപ്പൂർ ജില്ലാസമിതി രൂപവത്കരണവും പൊതുസമ്മേളനവും നടന്നു. സംഘടനയുടെ ദേശീയ ജനറൽസെക്രട്ടറി ഷംസുദ്ദീൻ ഉദ്ഘാടനം നിർവഹിച്ചു. ’ഭയരഹിത ഇന്ത്യ എല്ലാവരുടെയും ഇന്ത്യ’ എന്ന പ്രമേയത്തിൽ സിദ്ദിഖലി രാങ്ങാട്ടൂർ മുഖ്യപ്രഭാഷണം നടത്തി. തിരുപ്പൂർ എ.ഐ.കെ.എം.സി.സി. ജില്ലാ ജനറൽ സെക്രട്ടറി സയ്യിദ് അലി അക്ബർ തങ്ങൾ സ്വാഗതംപറഞ്ഞു. ജില്ലാ അഡ്വൈസറി ബോർഡ് അംഗം അബ്ദുറസാഖ് അധ്യക്ഷനായി.
ഐ.യു.എം.എൽ. ജില്ലാപ്രസിഡന്റ് മുസ്തഫ, സെക്രട്ടറി ഇബ്രാഹിം, സംസ്ഥാന ഐ.യു.എം.എൽ. വൈസ് പ്രസിഡന്റ് ഹംസ ഹാജി കോയമ്പത്തൂർ കെ.എം.സി.സി.നേതാക്കളായ റഷീദ്, ഷാഫി, ഷമീർ, ഗഫൂർ, സഹീർ, ദേശീയനിർവാഹകസമിതി അംഗം ഷമീർ വട്ടം എന്നിവർ പ്രസംഗിച്ചു കെ.എം.സി.സി. ജില്ലാ പ്രസിഡന്റ് ഉവൈസ് നന്ദി പറഞ്ഞു.