ചെന്നൈ: പാടി യുണൈറ്റഡ് കൾച്ചറൽ സെന്ററിന്റെ കീഴിലുള്ള യു.സി.സി. കൈരളി മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂൾ കായികദിനം ആഘോഷിച്ചു. ഇതോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ഒ. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. അമ്പത്തൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ സെക്രട്ടറി എ.എൻ. ഗിരീശൻ മുഖ്യാതിഥിയായി. ട്രഷറർ സി.ഡി. ശിവദാസ്, സി. ബാലചന്ദ്രൻ, കെ. മോഹൻ, ആർ. അയ്യപ്പൻനായർ തുടങ്ങിയവർ പ്രസംഗിച്ചു.