ചെന്നൈ: കേരളത്തിൽ മഴ ദുരിതബാധിത പ്രദേശങ്ങളിൽ സഹായത്തിന് രാംകോ സിമൻസും. രാംകോ ജീവനക്കാരുടെയും ഡീലർമാരുടെയും നേതൃത്വത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭക്ഷ്യവസ്തുക്കൾ അടക്കം ദുരിതാശ്വാസ സാധനങ്ങൾ നേരിട്ട് വീടുകളിൽ എത്തിച്ചു. വീടുകൾ വൃത്തിയാക്കുന്നതിനുള്ള സാമഗ്രികളും ലോഷൻ തുടങ്ങിയ വസ്തുകളും വിതരണം ചെയ്തു.