ചെന്നൈ: കേരള വിദ്യാലയം പൂർവ വിദ്യാർഥി സംഘടനയുടെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉദയകുമാർ കുളക്കുന്നത്ത് (പ്രസി.), എം.കെ.എ.അസീസ്, എം.സതീഷ് (വൈസ് പ്രസി.) വി.സി.ശിവദാസ് (സെക്ര.), പി.ശശിധരൻ (ഖജാ.), എം.കെ.മുരളീധരൻ (ചെയർ.), പി.കെ.മോഹൻദാസ്, കെ.അജിത് കുമാർ (വൈസ് ചെയർ.), ടി.കെ. അബ്ദുൽ നാസർ, ഉഷാ രാജേന്ദ്രൻ, കെ.പി.എ. ലത്തീഫ് (രക്ഷാധികാരികൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്. സുഭാഷ് ബാബു, കെ.കെ.രാജീവൻ, ഗീത വാസുദേവൻ, ഉഷാ വേലായുധൻ, സ്മേര, ഷീന, നിഷ, സുനിത പ്രമോദ്, കെ.സതീഷ്, സനൽ കുമാർ, കെ.എസ്.മനോജ് കുമാർ, അഖിലേഷ്, ടിപി.ഷിജു, ഫിറോസ്, കെ.ഡി. ജോഷി, സുധീർ, പി.വിജയകുമാർ, അൻസാർ, സുജീഷ് എന്നിവർ കമ്മിറ്റി അംഗങ്ങളാണ്.
സമൂഹത്തിലെ പ്രഗല്ഭരുടെയും പൂർവ വിദ്യാർഥികളുടെയും വിയോഗത്തിൽ സംഘടന അനുശോചനം രേഖപ്പെടുത്തി. ചെയർമാൻ കെ.കെ. രാജീവ് പ്രസംഗിച്ചു. കെ.പി.എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് ബാബു പ്രവർത്തന റിപ്പോർട്ടും ഖജാൻജി ഗീതാ വാസുദേവൻ വാർഷിക കണക്കുകളും അവതരിപ്പിച്ചു.
പൂർവ വിദ്യാർഥി സംഘടന കൂടുതൽ ശക്തമായി പ്രവർത്തിക്കണമെന്നും കേരള സമാജത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിലും സി.ടി.എം.എ. നടത്തുന്ന ഉത്സവ് അടക്കമുള്ള സാമൂഹിക പ്രവർത്തനങ്ങളിലും ശക്തമായ ഇടപെടലുകൾ നടത്തണമെന്നും ജോയിന്റ് സെക്രട്ടറി അസീസ് നിർദേശിച്ചു. ഉഷാ രാജേന്ദ്രൻ, ഷീന, ഉഷാ വേലായുധൻ, സന്തോഷ് എന്നിവർ പ്രസംഗിച്ചു.