ചെന്നൈ: ജ്ഞാനപീഠ പുരസ്കാരം ലഭിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയോടുള്ള ആദരസൂചകമായി മദ്രാസ് യോഗക്ഷേമസഭ പ്രത്യേകയോഗം നടത്തി. അക്കിത്തത്തിന്റെ കൊച്ചുമകൾ ഗൗരി ബിജു ചടങ്ങിൽ പങ്കെടുത്തു. ഡോ. ശ്രീജിത്ത് കടിയക്കോൽ അക്കിത്തം കവിതകളെക്കുറിച്ച് പ്രബന്ധമവതരിപ്പിച്ചു.

സഭാ പ്രസിഡന്റ് ഡോ. സുനന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡോ. ജി. പ്രഭ, ഡോ. രവീന്ദ്ര രാജാ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. സൗഹൃദ, ഈശ്വരൻ, അനികേത്, പ്രജന എന്നിവർ അക്കിത്തം കവിതകൾ ആലപിച്ചു. സഭ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സുരേഷ് കുമാർ ഭട്ടതിരിപ്പാട്, നീലകണ്ഠൻ, വിജു എം. നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.

Content Highlights; Akkitham Achuthan Namboothiri