ചെന്നൈ : മുൻ എ.ഐ.എ.ഡി.എം.കെ. മന്ത്രി എം. മണികണ്ഠനെതിരായ കേസന്വേഷണം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. മലേഷ്യൻ സ്വദേശിനിയായ നടി നൽകിയിരിക്കുന്ന പരാതി റദ്ദാക്കണമെന്നും അന്വേഷണം തടയണമെന്നുമാവശ്യപ്പെട്ട് മണികണ്ഠൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. തനിക്കെതിരേ വ്യാജപരാതിയാണ് നൽകിയിരിക്കുന്നതെന്ന് മണികണ്ഠൻ ആരോപിച്ചു.

ഹർജിയിൽ അഡയാർ ഓൾ വുമൺ പോലീസും പരാതിക്കാരിയും വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. നടിയുടെ പരാതിയിൽ അറസ്റ്റിലായിരുന്ന മണികണ്ഠന് ജൂലായ് ഏഴിന് നിബന്ധനകളോടെ ഹൈക്കോടതി ജാമ്യമനുവദിച്ചിരുന്നു. വിവാഹവാഗ്ദാനം നൽകി വഞ്ചിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമാരോപിച്ചാണ് നടി മണികണ്ഠനെതിരേ പരാതിനൽകിയത്.