ചെന്നൈ : കൂടുതൽ ഇളവുകളൊന്നും നൽകാതെ തമിഴ്‌നാട്ടിൽ ലോക്ഡൗൺ ഓഗസ്റ്റ് ഒമ്പതുവരെ നീട്ടി. നിലവിലെ ലോക്ഡൗൺ ശനിയാഴ്ച അവസാനിക്കാനിരിക്കെയാണ് ഒമ്പതുദിവസംകൂടി നീട്ടുമെന്ന് സർക്കാർ അറിയിച്ചത്. നഗരപരിധികൾക്കുള്ളിൽ ചില സ്ഥലങ്ങളിൽ ആളുകൾ തിങ്ങിക്കൂടുന്നത് കോവിഡ് വ്യാപനം വർധിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വിലയിരുത്തി. ഇത്തരം സ്ഥലങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്കും കോർപ്പറേഷൻ കമ്മിഷണർമാർക്കും പോലീസിനും നിർദേശം നൽകിയിട്ടുണ്ട്.