പുതുച്ചേരി : അസുഖം ബാധിച്ച് ചത്ത പശുക്കിടാങ്ങളുടെ ജഡം നിയമസഭാ കവാടത്തിന് മുന്നിൽ നിരത്തി ഉടമകളുടെ പ്രതിഷേധം.

കനത്ത മഴയെത്തുടർന്നാണ് മൃഗങ്ങളിൽ കാണപ്പെടുന്ന കോളറ പടർന്നുപിടിച്ചത്. ഒട്ടേറെ കന്നുകാലികൾ ചത്തു. ഇക്കാര്യം ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെങ്കിലും നടപടികളുണ്ടായില്ലെന്ന് ഉടമകൾ ആരോപിച്ചു.

വർഷംതോറും മഴക്കാലത്ത് കോളറയ്ക്കുള്ള വാക്സിൻ മൃഗാശുപത്രിയിൽനിന്ന് നൽകുന്നുണ്ട്. എന്നാൽ ഇത്തവണ നൽകിയില്ല.

ഇതോടെ അരയൻകുപ്പം, തവളക്കുപ്പം, മുത്തിയാൽപേട്ട്, മുതലിയാർപ്പെട്ട്‌ കൃഷ്ണനഗർ, വെങ്കിട്ടനഗർ, തുടങ്ങിയ പ്രദേശങ്ങളിൽ കന്നുകാലികൾ ചത്തൊടുങ്ങാൻ തുടങ്ങി. കൃഷ്ണനഗറിലെ ഒരാളുടെ ഏഴ് പശുക്കുട്ടികൾ ചത്തതോടെ അയാൾ ജഡം വാഹനത്തിൽ കയറ്റി നിയമസഭാ കവാടത്തിനു മുന്നിലെത്തി പ്രതിഷേധിക്കുകയായിരുന്നു. പോലീസ് ഇടപെട്ട് അവരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയായിരുന്നു.