ചെന്നൈ : ചെന്നൈ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേരെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

ദുബായിൽനിന്ന്‌ സ്വർണം കടത്തിക്കൊണ്ടുവന്ന രാമനാഥപുരം സ്വദേശിയെയും ഇയാളുടെ രണ്ടു സഹായികളെയുമാണ് അറസ്റ്റുചെയ്തത്.

28-ന് ഇത്തിഹാദ് എയർലൈൻസ് വിമാനത്തിലാണ് സ്വർണം കടത്തിക്കൊണ്ടു വന്നത്. കോഫി മേക്കറിൽ ഒളിപ്പിച്ചനിലയിൽ 2.59 കിലോ തൂക്കം വരുന്ന സ്വർണക്കട്ടികൾ പിടിച്ചെടുത്തു. ഇതിന് 1.12 കോടി രൂപ വിലമതിക്കുമെന്ന് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ അന്വേഷണം നടത്തിവരുന്നു.