ചെന്നൈ : കേരളവും തമിഴ്‌നാടും എന്നും ഐക്യത്തോടെ മുന്നോട്ടുപോകുമെന്ന് കേരള വനംവകുപ്പ്മന്ത്രി എ.കെ. ശശീന്ദ്രൻ. സാംസ്കാരികമായുള്ള പങ്കിടൽ അടക്കമുള്ള നടപടികളിലൂടെ തമിഴ്‌നാടുമായുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്ന നിലപാടാണ് കേരളം സ്വീകരിക്കുന്നത്. തമിഴ്‌നാടും ഇതേ നയമാണ് പിന്തുടരുന്നത്. ഈ പരസ്പര സഹായവും സഹകരണവും തുടരുമെന്നും മന്ത്രി പറഞ്ഞു.

സാംസ്‌കാരിക സംഘടനയായ ചെന്നൈ സൗഹൃദവേദി ഏർപ്പെടുത്തിയ പ്രഥമ മാനവമിത്ര പുരസ്കാരം ചെന്നൈയിൽ സ്വീകരിക്കുകയായിരുന്നു മന്ത്രി. സൗഹൃദവേദിയുടെ കേരളപ്പിറവി ദിനാഘോഷത്തിൽ പ്രസിഡന്റ് രജനി മനോഹറും മലയാളം മിഷൻ തമിഴ്‌നാട് ചാപ്റ്റർ പ്രസിഡന്റ് എ.വി. അനൂപും ചേർന്ന് പുരസ്കാരം കൈമാറി. കൽപ്പക ഗോപാലൻ, ഡോ. വിജയരാഘവൻ, ഹരിവരാസനം പുരസ്കാരം നേടിയ വീരമണി രാജു എന്നിവരെയും ആദരിച്ചു. എം. ശിവദാസൻ പിള്ള, കെ.പി.സുരേഷ് ബാബു,എം.പി.അൻവർ, എം.വിജയകുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

സൗഹൃദ വേദി ജനറൽ സെക്രട്ടറി വി. പരമേശ്വരൻ നായർ , ആഘോഷ കമ്മിറ്റി ചെയർമാൻ കെ.ആർ സത്യൻ, ജനറൽ കൺവീനർ എൻ. സുദേവൻ, എം.പി.സുധീർ കുമാർ, കെ.പി. പ്രഭാകരൻ, പി.നിർമൽകുമാർ, മഞ്ജുള വേങ്ങയിൽ, സുശീല , സബിത, അജിത, ഉഷാ രാജൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

അമ്മു സ്റ്റേജ് വിഷന്റെ നാടൻപാട്ടും ലക്ഷ്മി വിജയകുമാറിന്റെ നേതൃത്വത്തിൽ ലഘുനാടകവുമുണ്ടായിരുന്നു. സാസ്കാരിക സമ്മേളനത്തിന് മുന്നോടിയായി നടത്തിയ കവിസംഗമത്തിൽ ചെറുതുരുത്തി ഉണ്ണിക്കൃഷ്ണൻ എസ്. ശ്രീകുമാർ, മീരാകൃഷ്ണൻ കുട്ടി, അയ്യപ്പൻ കാര്യാട്ട്, രാധ ടീച്ചർ എൻ., ചന്ദ്രശേഖരൻ, പി.എൻ.ജി. പണിക്കർ, സിന്ധു രാമചന്ദ്രൻ , കാഞ്ചന ടീച്ചർ, കെ.നാരായണൻ, ലക്ഷ്മി വിജയകുമാർ, പരമേശ്വരൻ നായർ എന്നിവർ കവിതകളവതരിപ്പിച്ചു.

വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, അതുല്യയുടെ മോഹിനിയാട്ടം, കെ. ശ്രീദേവിയുടെ ഗാനാലാപനം എന്നിവയുണ്ടായിരുന്നു.