ചെന്നൈ : റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഇ.സി.ആറിൽ പ്രതിഷേധം. കൊട്ടിവാക്കം ലക്ഷ്മണപെരുമാൾ നഗർ നിവാസികളാണ് പ്രതിഷേധിച്ചത്. ഇവിടെയുള്ള മൂന്ന്, നാല്, അഞ്ച് സ്ട്രീറ്റുകളിൽ 15 ദിവസമായി വെള്ളംകെട്ടിക്കിടന്നിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് ആരോപണം. 500-ഓളം കുടുംബങ്ങൾ ഇതുമൂലം ബുദ്ധിമുട്ടിലായിരിക്കുകയാണ്.