ചെന്നൈ : തമിഴ്‌നാട് സർക്കാരിന്റെ ആദ്യത്തെ തകൈസൽ തമിഴർ പുരസ്‌കാരം മുതിർന്ന സി.പി.എം. നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എൻ.ശങ്കരയ്യയ്ക്ക്. ബുധനാഴ്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പത്തുലക്ഷം രൂപയും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം സ്വാതന്ത്ര്യദിനത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്റ്റാലിൻ ശങ്കരയ്യയ്ക്ക് സമ്മാനിക്കും. എന്നാൽ, അവാർഡ് സ്വീകരിക്കാമെന്നും പുരസ്‌കാരത്തുക മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്കുനൽകാൻ ആഗ്രഹിക്കുന്നതായും ശങ്കരയ്യ അറിയിച്ചു.

തമിഴ്‌നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ മുന്നേറ്റത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയവർക്കായി സ്റ്റാലിൻ സർക്കാർ അധികാരമേറ്റശേഷം ഏർപ്പെടുത്തിയ പുരസ്‌കാരമാണിത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി ഒരു പുരുഷായുസ്സ് മുഴുവൻ ത്യാഗനിർഭരമായി പ്രവർത്തിച്ച എൻ.ശങ്കരയ്യയ്യ അടുത്തിടെയാണ് നൂറാം പിറന്നാൾ ആഘോഷിച്ചത്. സ്വാതന്ത്ര്യസമര സേനാനി, ഒളിവുജീവിതം നയിച്ച വിപ്ലവകാരി, എഴുത്തുകാരൻ, പ്രാസംഗികൻ തുടങ്ങി ബഹുമുഖ വ്യക്തിത്വത്തിനുടമയാണ്.

1964-ൽ സി.പി.ഐ.യുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങി വന്ന് സി.പി.എം. പടുത്തുയർത്തിയ 32 പേരിൽ ഇന്ന് ജിവിച്ചിരിക്കുന്നത് ശങ്കരയ്യയും വി.എസ്.അച്യുതാനന്ദനും മാത്രമാണ്. സി.പി.എം. ജനറൽ സെക്രട്ടറി, ഓൾ ഇന്ത്യ കിസാൻ സഭ അധ്യക്ഷൻ, സി.പി.എം. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം മൂന്നു തവണ എം.എൽ.എ.യായിരുന്നു. പുരസ്കാരത്തുക കോവിഡ് ദുരിതാശ്വാസനിധിയിലേക്ക്