ചെന്നൈ : ദുബായ് ഉൾപ്പെടെ അന്താരാഷ്ട്ര റൂട്ടിൽ യാത്രചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളത്തിൽ ദ്രുത ആർ.ടി-പി.സി.ആർ പരിശോധനാ സൗകര്യം ആരംഭിച്ചു. പരിശോധനാ ഫലം 13 മിനിറ്റിനകം ലഭിക്കും. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂർ മുമ്പ് യാത്രികർ പരിശോധനയ്ക്കു തയ്യാറാകണം. കോവിഡ് പരിശോധന നടത്താൻ തമിഴ്നാട് സർക്കാർ ചൊവ്വാഴ്ചയാണ് ചെന്നൈ വിമാനത്താവളത്തിന് അനുമതി നൽകിയത്.

പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്യാനും ഫലം ലഭിക്കാനും പരമാവധി 30 മിനിറ്റ് സമയം മതിയാകുമെന്ന് ചെന്നൈ എയർപോർട്ട് ഡയറക്ടർ ഡോ. ശരദ് കുമാർ പറഞ്ഞു. ദുബായിലേക്കു യാത്ര ചെയ്യുന്നവർക്ക് ആർ.ടി-പി.സി.ആർ പരിശോധന വലിയ ആശ്വാസമാകും. എച്ച്.എൽ.എൽ ലൈഫ് കെയർ സജ്ജമാക്കിയ 'ഹിന്ദ് ലാബുകൾ' ചെന്നൈ വിമാനത്താവളത്തിലുണ്ട്.