ചെന്നൈ : തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം വ്യാഴാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
വേദനിലയം ജയലളിതയുടെ സ്മാരകമായി നിലനിർത്താണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. പോയസ് ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ രാവിലെ 10.30-ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഉദ്ഘാടനം ചെയ്യും. വേദനിലയം ജയലളിതയുടെ സ്മാരകമാക്കി മാറ്റുന്നതിനെതിരേ മദ്രാസ് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപ, ദീപക് എന്നിവരാണ് ഹർജി നൽകിയത്.