ചെന്നൈ : പരിസ്ഥിതി, വനംവകുപ്പ് സെക്രട്ടറി സുപ്രിയ സാഹുവിന് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്‌സണായി അധികച്ചുമതല നൽകി സർക്കാർ ഉത്തരവിട്ടു. അനധികൃത സ്വത്തുസമ്പാദനക്കേസിലുൾപ്പെട്ട മുൻ ചെയർമാൻ എ.വി. വെങ്കടാചലത്തിന്റെ സ്ഥാനത്തേക്കാണ് നിയമനം.

കഴിഞ്ഞദിവസങ്ങളിൽ വെങ്കടാചലത്തിന്റെ സ്ഥലങ്ങളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത 13.5 ലക്ഷം രൂപയും ആറരക്കിലോ സ്വർണം, വെള്ളി ആഭരണങ്ങൾ പിടിച്ചെടുത്തിരുന്നു. പരിശോധനയിൽ അദ്ദേഹത്തിന്റെ വീട്ടിൽനിന്ന് ചന്ദനത്തടികളും കണ്ടെത്തിയിരുന്നു. വെങ്കടാചലം തിങ്കളാഴ്ച സർവീസിൽനിന്ന് വിരമിക്കാനിരിക്കെയാണ് ഈ സംഭവങ്ങൾ.