ചെന്നൈ : ആന്ധ്രാപ്രദേശിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സർവകലാശാലയിൽ വെർച്വൽ ബിരുദദാനം നടത്തി. നൊബേൽ ജേതാവ് ഡോ. എം. സ്റ്റാൻലി വിറ്റിങ്ഹാം മുഖ്യാതിഥിയായിരുന്നു. വി.ഐ.ടി. സ്ഥാപകനും ചാൻസലറുമായ ഡോ. ജി. വിശ്വനാഥൻ അധ്യക്ഷതവഹിച്ചു.

ഡോ. ശേഖർ വിശ്വനാഥൻ, ഡോ. ശങ്കർ വിശ്വനാഥൻ, ജി.വി. സെൽവം, ഡോ. സന്ധ്യ പെന്ററെഡ്ഡി, കാദംബരി വിശ്വനാഥൻ, വൈസ് ചാൻസലർ ഡോ. എസ്.വി. കോട്ട റെഡ്ഡി, രജിസ്ട്രാർ ഡോ. സി.എൽ.വി. ശിവകുമാർ എന്നിവർ പങ്കെടുത്തു. 460 വിദ്യാർഥികളുടെ ബിരുദദാനമാണ് നടത്തിയത്. ചാൻസലർ ഡോ. ജി. വിശ്വനാഥൻ വിദ്യാർഥികളെ അനുമോദിച്ചു.