ചെന്നൈ : സാമൂഹികമാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടത്തിയതിന് അറസ്റ്റിലായ ബി.ജെ.പി. നേതാവ് ആർ. കല്യാണരാമനെതിരേ ഗുണ്ടാനിയമം ചുമത്തി. ചെന്നൈ പോലീസ് കമ്മിഷണർ ശങ്കർ ജിവാലാണ് ഉത്തരവിട്ടത്.

മതാടിസ്ഥാനത്തിൽ ആളുകൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ളതാണ് പോസ്റ്റുകളെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന പ്രവർത്തക സമിതിയംഗമായ കല്യാണരാമനെ സൈബർ ക്രൈം വിഭാഗം കഴിഞ്ഞ 17-നാണ് അറസ്റ്റ് ചെയ്തത്. വർഗീയ പരാമർശങ്ങളുടെ പേരിൽ നേരത്തേയും ഇയാൾക്കെതിരേ ഗുണ്ടാനിയമം ചുമത്തിയിരുന്നതാണ്. എന്നാൽ, നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന്‌ ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതി അതുറദ്ദാക്കിയിരുന്നു.