ചെന്നൈ : എല്ലാ തീവണ്ടികളിലും ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കണമെന്ന് എസ്. വെങ്കിടേശൻ എം.പി. ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞിരിക്കുകയാണ്. തീവണ്ടികളിൽ ജനറൽകോച്ചുകൾ ഉൾപ്പെടുത്തണമെന്ന് റെയിൽവേ മന്ത്രിയോട് നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്-എസ്. വെങ്കിടേശൻ പറഞ്ഞു. നിലവിൽ ദക്ഷിണ റെയിൽവേയിൽ 23 സർവീസുകൾക്ക് മാത്രമാണ് ജനറൽ കോച്ചുകൾ അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.