ചെന്നൈ : തമിഴ് പണ്ഡിതനും എഴുത്തുകാരനുമായ ആർ. ഇളൻകുമരൻ(94) അന്തരിച്ചു. മധുരയിലുള്ള വസതിയിലായിരുന്നു അന്ത്യം. 500-ൽ അധികം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. 1927 ജനുവരി 21-ന് തിരുനെൽവേലി ജില്ലയിലെ വാഴവന്താൾപുരത്തിലാണ് ജനിച്ചത്. അധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ചു.

1951-ൽ മദ്രാസ് സർവകലാശാലയുടെ തമിഴ് പണ്ഡിറ്റ് പരീക്ഷയിൽ ഒന്നാം റാങ്കോടെ വിജയിച്ചു. മധുര കാമരാജ് സർവകലാശാലയിൽ ഗസ്റ്റ് അധ്യാപകനായി പ്രവർത്തിച്ചു. പുരാതന തമിഴ് ശൈലിയിലുള്ള വിവാഹച്ചടങ്ങുകൾ നടത്തുന്നതിന് കാർമികത്വം വഹിച്ചും ശ്രദ്ധേയനായി. തിരുച്ചിറപ്പള്ളിയിൽ തിരുവള്ളുവർ തവ ശാലൈ എന്ന പേരിൽ തമിഴ് ഗവേഷണ കേന്ദ്രം ആരംഭിച്ചു. തിരുക്കുറൽ അടിസ്ഥാനമാക്കി നടത്തിയ രചനകളും ശ്രദ്ധേയമായി.