കൊച്ചി : താജ് ഹോട്ടൽസ് ഉടമകളായ ഇന്ത്യൻ ഹോട്ടൽസ് കമ്പനിയുടെ (ഐ.എച്ച്.സി.എൽ.) ആമാ സ്റ്റേയ്‌സ് ആൻഡ് ട്രെയിൽസ് വിഭാഗം മൂന്നാറിൽ ഏഴ് പൈതൃക ടി എസ്റ്റേറ്റ് ബംഗ്ലാവുകൾ തുറന്നു. കണ്ണൻ ദേവൻ മലനിരകളിലെ 58,000 ഏക്കർ വരുന്ന എസ്റ്റേറ്റിലെ ഏഴ് പരമ്പരാഗത പ്ലാന്റേഴ്‌സ് ബംഗ്ലാവുകളാണ് സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.

എസ്റ്റേറ്റിൽ മീൻപിടിത്തം, ഹോട്ട് എയർ ബലൂൺ റൈഡ്, ഗോൾഫ്, ടീ ഫാക്ടറിയിലേക്കും ടാറ്റാ ടീ മ്യൂസിയത്തിലേക്കുമുള്ള സന്ദർശനം എന്നിങ്ങനെ പ്രാദേശിക സംസ്കാരവുമായി ഇഴചേരാൻ സാധിക്കുന്ന ഒട്ടേറെ സൗകര്യങ്ങളുണ്ട്. കൊച്ചിയിൽനിന്ന് ഡ്രൈവ് ചെയ്തോ എസ്റ്റേറ്റിലെ ഹെലിപാഡിലേക്ക്‌ ഹെലികോപ്റ്ററിലോ എത്താം.